എസ്ഡിപിഐ യൂത്ത് സർക്കിൾ ഇന്ന് വൈകുന്നേരം മുഴപ്പിലങ്ങാട് ബീച്ചിൽ
കണ്ണൂരാൻ വാർത്ത

 
മുഴപ്പിലങ്ങാട് : യൂത്ത് പവര്‍ പൊളിറ്റിക്കല്‍ പവര്‍ എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് മെയ്‌ 12 വെള്ളിയാഴ്ച വൈകിട്ട് 4 : 30ന് മുഴപ്പിലങ്ങാട് ബീച്ചിൽ 
  യൂത്ത് സര്‍ക്കിള്‍ സംഘടിപ്പിക്കുന്നു.

അധികാരക്കൊതിയില്‍ ധാര്‍മ്മികതക്ക് ഇടം നല്‍കാത്ത വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ പാശ്ചാത്തലത്തില്‍, കുറ്റമറ്റതും രാജ്യത്തോട് കൂറും കടപ്പാടുമുളള യുവതയെ വാര്‍ത്തെടുക്കുക എന്നതാണ് 
യൂത്ത് സര്‍ക്കിള്‍ ലക്ഷ്യമിടുന്നത്. 
 പ്രസ്തുത പരിപാടിയിൽ 
SDPI സ്റ്റേറ്റ് പ്രസിഡണ്ട് അഷ്റഫ് മൗലവി മൂവാറ്റുപുഴ യുവജനങ്ങളോട് സംവദിക്കുന്നു. 
പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ Dr. CH അഷ്റഫ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ, ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റെജീന ടീച്ചർ തുടങ്ങിയവർ സംബന്ധിക്കുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കോർത്തിണക്കി റാപ് സിംഗർ മുബാസ്, ക്രിസ്റ്റീൻ എന്നിവർ അവതരിപ്പിക്കുന്ന റാപ് മ്യൂസിക്കും ഉണ്ടായിരിക്കും.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത