ടാഗോർ ഉദ്യാനം കൈയ്യടക്കി തെരുവുനായക്കൂട്ടം: സന്ദർശകർ പുറത്ത്
കണ്ണൂരാൻ വാർത്ത
മാഹി: ചരിത്ര പ്രസിദ്ധമായ അഴിമുഖത്ത ടാഗോർ ഉദ്യാനത്തിലേക്ക് കടക്കണമെങ്കിൽ സന്ദർശകർക്ക് നല്ല മനോധൈര്യം വേണം. അല്ലെങ്കിൽ പാർക്കിൽ കയറാതെ റോഡിൽ നിന്ന് കാഴ്ചകൾ കണ്ട് തിരിച്ചു പോകാം. പ്രധാന കവാടത്തിൽ നിര നിരയായി നിൽക്കുകയും കിടക്കുകയും ചെയ്യുന്ന പട്ടികൾക്കിടയിലൂടെ വേണം പാർക്കിനകത്ത് പ്രവേശിക്കാൻ. കുട്ടികളോടോ, പ്രായമേറിയവരോടോ അറിയാതെ ചവിട്ടിപ്പോയാൽ കടി ഉറപ്പാണ്.

നിത്യേന നൂറുകണക്കിന് സന്ദർശകർ കാലത്ത് മുതൽ രാത്രി വരെ ഒഴുകിയെത്തുന്ന പ്രസിദ്ധമായ പാർക്കാണിത്. കടൽ പുഴയോര തീരങ്ങളുടെ തലോടലേറ്റാണ് നടപ്പാതയും കടന്ന് പോകുന്നത്. മാർബിൾ തറയിലാണ് പട്ടികളുടെ പ്രധാന വിഹാരകേദ്രം. പട്ടികൾ വഴി മാറുന്ന പ്രശ്നമില്ല. പാർക്കിനകത്ത് സന്ദർശകരുടെ പിറകെ പട്ടിക്കൂട്ടം ഓടുന്നതും ആളുകൾ വീഴുന്നതും സ്ഥിരം കാഴ്ചയാണ്.  സന്ദർശകരുടെ ഇരിപ്പിടങ്ങളിൽ ശുനകൻമാർ സുഖശയനം നടത്തുകയാണ്. ചില കുട്ടികളും, വിദ്യാർത്ഥികളും ഭക്ഷ്യ വസ്തുക്കൾ പാർക്കിനകത്ത് കൊണ്ട് വന്ന് അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും പട്ടിശല്യത്തിന് കാരണമാകുന്നുണ്ട്.

കുട്ടികളുടെ പാർക്കിൽപ്പോലും തെരുവ് പട്ടികളുടെ വിളയാട്ടമാണ്. ഏതാനും മാസം മുമ്പ് . പട്ടികളിലൊന്നിന് പേയിളകുകയും നിരവധി പേരെ കടിക്കുകയുമുണ്ടായി. ഇതേ തുടർന്ന് ആഴ്ചകളോളം പാർക്ക് അടച്ചിടുകയായിരുന്നു. ഒടുവിൽ കണ്ണൂരിൽ നിന്ന്  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വന്നാണ് മറ്റുള്ള പട്ടികളെയടക്കം പിടിച്ച് കൊണ്ടുപോയത്. നിത്യേനയെന്നവണ്ണം നിരവധി പേരാണ് പട്ടി കടിയേറ്റ് മാഹി ഗവ: ജനറൽ ആശുപത്രിയിലെത്തുന്നത്. സന്ധ്യ കഴിഞ്ഞാൽ പാർക്കിൽ കൂരിരുട്ടാണ്. അലങ്കാര ദീപങ്ങളത്രയും കണ്ണടച്ചിട്ട് നാളുകളേറെയായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത