പ്രമോദ് കുമാർ അതിരകത്തിൻ്റെ "പകൽ വഴിയിലെ ഇരുളിടങ്ങൾ" പ്രകാശനം ചെയ്യ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരള സാഹിതി കണ്ണൂർ ജില്ലാ ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമോദ് കുമാർ അതിരകത്തിൻെ പകൽ വഴിയിലെ ഇരുളിടങ്ങൾ എന്ന ഖണ്ഡകാവ്യ പ്രകാശനം ചെയ്തു. മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കൽ എഴുത്തുകാരിയും ചിത്രകാരിയുമായ ഭാഗ്യലക്ഷ്മി പി.കെയ്ക്ക് നൽകി പ്രകാശനം ചെയ്തു.

കെ.എസ്.ഇ.ബി.യിൽ അസിസ്‌റ്റൻ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്ത‌ിരുന്ന പ്രമോദ്‌കുമാർ അതിരകം ട്രാവൽ ആൻ്റ് ടൂറിസത്തിൽ ലേഖനങ്ങൾ എഴുതാറുണ്ട്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രണയപ്പൂമഴ, മാപ്പു നൽകൂ മഹാമതേ, കാലം കണക്കെടുക്കുമ്പോൾ , Walk up or Perish! God in Deep Silence, When time reckons എന്നീ നോവലുകളും കവിതാ സമാഹാരങ്ങളും പ്രമോദിൻ്റെ രചനകളാണ്.
 മാക് ബേത്ത് പബ്ലിക്കേഷനാണ് മീഡിയ എൽ.എൽ. പിയാണ് ഖന്ധകാവ്യ പബ്ലിഷ് ചെയ്യ്തത്. ദേശീയ അദ്ധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.വി ശ്രീധരൻ മാസ്റ്റർ , ശശിധരൻ മാസ്റ്റർ , എന്നിവർ ആശംസ അറിയിച്ചു. പ്രശസ്ത പിന്നണി ഗായകൻ സുമേഷ് അയിരൂരിൻ്റെ പ്രർത്ഥനയായാണ് പ്രകാശന ചടങ്ങ് ആരംഭിച്ചത്. സി. സുജിത്ത് സ്വാഗതവും വിജയൻ നമ്പ്യാർ നന്ദിയും പറഞ്ഞു. പ്രമോദ് കുമാർ അതിരകം മറുമൊഴി നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha