തലശ്ശേരി സെന്റിനറി പാർക്ക്‌ നവീകരണം പുരോഗമിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​ക്ക് മു​ൻ​വ​ശം ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള ചി​ൽ​ഡ്ര​ൻ​സ് സെ​ന്റി​ന​റി പാ​ർ​ക്കി​ൽ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഏ​റെ​ക്കാ​ല​മാ​യി കാ​ടു​മൂ​ടി​ക്കി​ട​ന്ന് പാ​ർ​ക്ക് നാ​ശം നേ​രി​ടു​ക​യാ​യി​രു​ന്നു. സാ​മൂ​ഹി​ക വി​രു​ദ്ധ​ര​ട​ക്കം പാ​ർ​ക്ക് അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​ട​ത്താ​വ​ള​വു​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ക്കി​ന്റെ ന​ട​ത്തി​പ്പ് ത​ല​ശ്ശേ​രി റൂ​റ​ൽ ബാ​ങ്ക് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​രക്കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഉ​ല്ലാ​സ കേ​ന്ദ്ര​മാ​യി പാ​ർ​ക്കി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഓ​പ​ൺ ജിം​നേ​ഷ്യം ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് പാ​ർ​ക്കി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​മാ​യാ​ണ് പാ​ർ​ക്ക് വി​ക​സി​പ്പി​ക്കു​ന്ന​ത്. റി​ക്രി​യേ​ഷ​ൻ സെ​ന്റ​ർ, ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ, റീ​ഡേ​ഴ്സ് കോ​ർ​ണ​ർ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​കും. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യൊ​രു​ക്കും. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ര​ണ്ട് കോ​ടി ചെ​ല​വ​ഴി​ച്ച് ഉ​ദ്യാ​നം പു​തു​ക്കി​പ്പ​ണി​ത​ത്. 2011 ഫെ​ബ്രു​വ​രി 15ന് ​ദേ​വ​സ്വം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഇ​പ്പോ​ഴു​ള്ള ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ഉ​ല്ലാ​സ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പാ​ർ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് ച​രി​ത്ര​കാ​ര​ൻ കെ.​കെ. മാ​രാ​ർ പ​റ​ഞ്ഞു.

വി​നോ​ദ​ത്തി​നൊ​പ്പം സം​ഗീ​ത​വും

സം​ഗീ​ത സം​വി​ധാ​യ​ക​ൻ കെ. ​രാ​ഘ​വ​ൻ മാ​സ്റ്റ​ർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത് ഈ ​പാ​ർ​ക്കി​ലാ​ണ്. രാ​ഘ​വ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണ എ​ക്കാ​ല​വും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി രാ​ഘ​വ​സം​ഗീ​തം ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​വും പാ​ർ​ക്കി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. വി​നോ​ദ​ത്തി​നൊ​പ്പം രാ​ഘ​വ സം​ഗീ​ത​വും കേ​ട്ട് പാ​ർ​ക്കി​ൽ സ​മ​യം ചെ​ല​വി​ടാം. ര​ണ്ട് മാ​സ​ത്തി​ന​കം ത​ന്നെ പാ​ർ​ക്ക് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി, ച​രി​ത്ര​കാ​ര​ൻ കെ.​കെ. മാ​രാ​ർ, റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ൻ​ന്റ് സി. ​വ​ത്സ​ൻ ഡ​യ​റ​ക്ട​ർ യു.​കെ. പ്ര​കാ​ശ​ൻ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബ്, എ.​ടി. ഫി​ൽ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha