മോക്കാ വരുന്നു; കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യത
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിക്കുന്ന ന്യൂനമർദ്ദം അധികം വൈകാതെ മോക്കാ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇത് തുടക്കത്തിലെ ദിശമാറി ബംഗ്ലാദേശ്- മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. എന്നാൽ ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ പലയിടത്തും കനത്ത മഴയ‌്ക്ക് സാദ്ധ്യതയുണ്ട്. ഉത്തർപ്രദേശിൽ 'ദി കേരള സ്റ്റോറി' നികുതി രഹിതമാക്കും; പ്രഖ്യാപനം നടത്തി യോഗി ആദിത്യനാഥ്
കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ചവരെ വടക്കുപടിഞ്ഞാറായി ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യകിഴക്കൻ ഭാഗത്തേക്ക് സഞ്ചരിക്കുന്ന മോക്കാ തുടർന്ന് ദിശമാറും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത