ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണ ക്യാമ്പ് 23ന്
കണ്ണൂരാൻ വാർത്ത

കണ്ണൂർ | ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് മാനുഫാക്ച്വറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ്‌ലി ഏബിള്‍ഡ് തിരുവനന്തപുരം, നാഷണല്‍ സര്‍വീസ് സ്‌കീം കണ്ണൂര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള നിര്‍ണയ ക്യാമ്പ് മെയ് 23ന് കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ: കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ 3 മണി വരെയാണ് ക്യാമ്പ് നടക്കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു ഫോട്ടോ എന്നിവയുമായി എത്തിച്ചേരേണം.

ഫോണ്‍: 9562495605,8590516669

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത