നാളെ (20/05/2023) ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന ചിലയിടങ്ങൾ
കണ്ണൂരാൻ വാർത്ത

പയ്യന്നൂര്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ കെഎസ്ആര്‍ടിസി, മാര്‍ക്കറ്റ്, സെഞ്ച്വറി, റിയാദ് മാള്‍, പി ഡബ്ല്യു ഡി ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ് പരിസരം,തായത്ത് വയല്‍ ഭാഗങ്ങളില്‍ മെയ് 20ന് രാവിലെ എട്ടര മുതല്‍ രണ്ടര വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയിലെ പാട്യം റോഡ്, മതുകോത്ത്, ചേലോറ, ശ്രീരോഷ് 1,2,3, പെരിങ്ങളായി, സൂര്യ1, സൂര്യ 2, വലിയ കുണ്ട് കോളനി, നവഭാരത് കളരി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ മെയ് 20ന് രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ കോളനി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 20 ന് രാവിലെ എട്ട് മണി മുതല്‍ 10 മണി വരെയും മാവിലാച്ചാല്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആര്‍ കെ ബേക്കറി, ഇ എസ് ഐ, ഫാഷന്‍ടെക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ മെയ് 20ന് രാവിലെ എട്ടര മുതല്‍ പത്ത് മണി വരെയും ഉറുമ്പച്ചന്‍കോട്ടം, ഉദയമംഗലം, താഴെമണ്ഡപം, ഏഴര, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 1മണി വരെയും. ആലിങ്കല്‍, ഭഗവതിവില്ല, ബ്ലോക്ക്, ജിസണ്‍സ്-1, ജിസണ്‍സ് -2 രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും. ജവാന്റോഡ്, കിഴുന്നപ്പാറ, കിഴുന്നപള്ളി 12 മണി മുതല്‍ 3 മണി വരെയും. ഭഗവതിമുക്ക്, മന്ദപ്പന്‍കാവ് ഉച്ചക്ക് 1 മണി മുതല്‍ 4 മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മെയ് 20ന് ഓഫീസ്, ആനപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7മണി മുതല്‍ 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലിയും, എച്ച്.ടി ലൈനിൽ മെയിന്റനൻസ് ജോലിയും നടക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റ്യാട്ടൂർ ബസാർ, കാരാറമ്പ്, ഉരുവച്ചാൽ, വാരച്ചാൽ, ചോലമുക്ക് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ 12 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നായാട്ടുപാറ -അയ്യപ്പൻ കാവ് റോഡിലും, 12 മണി മുതൽ 2 മണി വരെ കമ്മാളൻ കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

ത്രീ ഫേസ് കൺവേർഷൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കട്ടോളി ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി തടസം ഉണ്ടായിരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത