ഇന്ന് (18/05/2023) ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന ചിലയിടങ്ങൾ
കണ്ണൂരാൻ വാർത്ത
 

⭕ എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലിയും, മെയിന്റനൻസ് ജോലിയും നടക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തയ്യിലെ വളപ്പ്, പുളിക്കൽ റോഡ്, കണ്ണോത്ത് മുക്ക്, കടൂർ മുക്ക്, നെല്ലിക്കപ്പാലം, പാലത്തുംകര ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

⭕ 11 കെ.വി ലൈൻ ടച്ചിങ് ക്ലിയറൻസ്, മെയിൻ്റനൻസ് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 10.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെളളുവയൽ ട്രാൻസ്ഫോർമർ പരിധിയിലും, 8 മണി മുതൽ 12.30 വരെ കുറ്റ്യാട്ടൂർ സബ് സ്റ്റേഷൻ, കേളൻ പീടിക, വെള്ളുവയൽ മരമിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, 11.30 മുതൽ 2 മണി വരെ കോരാറമ്പ്, മുണ്ടപ്പറമ്പ് ക്രഷർ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

⭕ നായ്ക്കാലിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പാളാട് ട്രാൻസ്ഫോർമർ പരിധിയിലെ പാളാട് സ്കൂളിന് സമീപം മുതൽ നായ്കാലി ഭാഗം വൈദ്യുതി മുടങ്ങും.

⭕ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടുക്കിമെട്ട, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശ്, വീനസ് ക്ലബ്, അണ്ണാകൊട്ടൻ ചാൽ, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, ഏച്ചൂർ ഓഫീസ്, അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലി ദൈവം കാവ്, കട്ട് ആന്റ് കവർ, ഏച്ചൂർ ബസാർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത