കർഷക ക്ഷേമ പദ്ധതികളുമായി കത്തോലിക്കാ കോൺഗ്രസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ക​രു​വ​ഞ്ചാ​ൽ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, ഭ​ക്ഷ്യ-​നാ​ണ്യ വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച എ​ന്നി​വ മൂ​ലം ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സം ന​ൽ​കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ൽ വ​രു​ത്താ​ൻ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കേ​ണ്ട കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി ശ​ബ്‌​ദി​ക്കേ​ണ്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ട​താ​യി ന​ടി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ വേ​ണ്ട അ​പേ​ക്ഷ​ക​ൾ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ മു​മ്പാ​കെ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ന​ൽ​കും.

കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക് ലീ​ഗ​ൽ അ​ഥോ​റി​റ്റി​യി​ൽ അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നും ഉ​പ​യു​ക്ത​മാ​യ ഹെ​ൽ​പ്പ് ഡെ​സ്ക്കു​ക​ൾ ഓ​രോ ഇ​ട​വ​ക​യി​ലും ആ​രം​ഭി​ക്കാ​നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു.

ക​ർ​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ത​ല​ശേ​രി അ​തി​രൂ​പ​ത ത​ല​ത്തി​ലു​ള്ള ഉ​ദ്ഘാ​ട​നം 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ബി​നോ​യ് തോ​മ​സ് വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കും.

ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ യോ​ഗം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ഏ​ത്ത​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റി​മ​ൽ ഇ​ഞ്ച​നാ​നി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ബി​നോ​യ് തോ​മ​സ്, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ജി​മ്മി ഐ​ത്ത​മ​റ്റം, ജി​മ്മി മേ​ലു​കു​ന്നേ​ൽ, ജോ​ർ​ജ് വി​ല്ല​ന്താ​നം, ജേ​ക്ക​ബ് ചെ​ത്തി​മ​റ്റം, ബേ​ബി വ​ള​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha