കണ്ണൂര്‍ സിറ്റി പൊലീസ് കായികമേള തുടങ്ങി
കണ്ണൂരാൻ വാർത്ത
തലശേരി : കണ്ണൂർ സിറ്റി പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിന് തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. സ്പീക്കർ എ.എൻ‌. ഷംസീർ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. വിശ്രമമില്ലാതെ ജോലിചെയ്യുന്ന വിഭാഗമാണ് നമ്മുടെ പൊലീസ് സേന. ജോലിക്കിടയിലെ ഇത്തരം കായിക മത്സരങ്ങളും മറ്റ് കലാമത്സരങ്ങളും മാനസിക സന്തോഷത്തിന് സഹായകരമാകുമെന്നും സ്പീക്കർ പറഞ്ഞു. 

കണ്ണൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ മുഖ്യാതിഥിയായി. കണ്ണൂർ സിറ്റി കമീഷണർ അജിത് കുമാർ പങ്കെടുത്തു. പാസിങ് ഔട്ട് പരേഡിൽ സ്പീക്കർ എ.എൻ. ഷംസീർ സല്യൂട്ട് സ്വീകരിച്ചു. നൂറ് മീറ്റർ ഓട്ടം, ലോങ് ജമ്പ്, നടത്തം, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് തുടങ്ങി പുരുഷ വിഭാഗത്തിൽ 23 ഇനങ്ങളും വനിതാ വിഭാഗത്തിൽ 15 ഇനങ്ങളുമാണുള്ളത്. ആകെ 450 മത്സരാർഥികളാണ് രജിസ്റ്റർ ചെയ്തത്. മേള വ്യാഴാഴ്ച സമാപിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത