വരൾച്ച; മത്സ്യങ്ങളും ചെറുജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ : പുഴകൾ വറ്റിവരണ്ടതിനെ തുടർന്നു മത്സ്യങ്ങളും ചെറുജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തേജസ്വിനിപ്പുഴയും തിരുമേനി പുഴയുമാണ് മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകൾ. ഇതിൽ തിരുമേനി പുഴ പൂർണമായും തേജസ്വിനിപ്പുഴ ഭാഗികമായും വറ്റിക്കഴിഞ്ഞു.

തിരുമേനി വറ്റിയതോടെ ആയിരകണക്കിനു മത്സ്യങ്ങളാണ് ചത്തെടുങ്ങിയത്. ഇതിനുപുറമെ വെള്ളത്തിൽ കഴിയുന്ന മറ്റു ചെറുജീവികളും ചത്തു. അപൂർവയിനം മത്സ്യങ്ങൾ, ഞണ്ടുകൾ, ചെമ്മീൻ തുടങ്ങിയവ ചത്തിട്ടുണ്ട്. ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തതോടെ പ്രദേശത്തു കടുത്ത ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങി. മുൻപ് പുഴ വറ്റിയിരുന്നുവെങ്കിലും പ്രധാന കയങ്ങളിലെല്ലാം വെള്ളം ഉണ്ടായിരുന്നു. ഇത്രയും രൂക്ഷമായ വരൾച്ച അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്.

കർണാടക വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന തേജസ്വിനിപ്പുഴയിലെ ചില കയങ്ങളിൽ മാത്രമാണ് ഇനി ജലം അവശേഷിക്കുന്നത്. ചൂട് ഇനിയും കനത്താൽ ശേഷിക്കുന്ന വെള്ളം കൂടി ഏതാനും ആഴ്ചകൾക്കുള്ളിൽ വറ്റുമെന്ന കാര്യം ഉറപ്പാണ്. പുഴകളിലെ ജലവിതാനം കുറഞ്ഞതോടെ മലയോരമേഖലയിലെ കിണറുകളും വറ്റി. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയത്തിൽ കല്ലും മണ്ണും ഒഴുകി വന്നു പുഴകളിലെ കയങ്ങൾ നികന്നതാണു ജലക്ഷാമം രൂക്ഷമാകാൻ കാരണമായത്. കോടികൾ മുടക്കി മലയോരങ്ങളിൽ ഒട്ടേറെ തടയണകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണു നാട്ടുകാർ പറയുന്നത്. 

ജലക്ഷാമം രൂക്ഷമായിട്ടും വെള്ളം വിതരണത്തിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha