ആഘോഷരാവുകളിൽ മുഴപ്പിലങ്ങാട്
കണ്ണൂരാൻ വാർത്ത
മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാടിന് ആഘോഷരാവുകൾ സമ്മാനിച്ച് ബീച്ച് ഫെസ്റ്റ് എട്ടാം ദിവസത്തിലേക്ക്. നാലു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന ബീച്ച് ഫെസ്റ്റിനെ ഇരുകൈയും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. കടൽപ്പരപ്പിന്റെ സൗന്ദര്യമാസ്വദിച്ച് ഫെസ്റ്റ് നഗരിയിലേക്ക്‌ ആളുകൾ ഒഴുകിയെത്തുകയാണ്‌. വരും ദിവസങ്ങളിൽ സിനിമാ താരങ്ങൾ ഉൾപ്പെടെ പ്രമുഖരെത്തും.
 
തലശേരി പെരുമ വിളംബരം ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളും കലാ- സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഫെസ്‌റ്റിന്റെ ഭാഗമായുണ്ട്‌. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനും പ്രദർശന വിപണന സ്‌റ്റാളുകളിൽ തിരക്കാണ്‌. വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കിയുള്ള ഭക്ഷ്യമേളയും കണ്ണിന് വർണാഭ കാഴ്ചയൊരുക്കുന്ന പുഷ്പമേളയും വളർത്തുമൃഗങ്ങളുടെ പ്രദർശനവും ഫെസ്റ്റിന്റെ പ്രത്യേകതയാണ്. അമ്യൂസ്മെന്റ് പാർക്കും വിവിധയിനം ഗെയിമുകളുമുണ്ട്‌. ഫെസ്റ്റ് മെയ് ഏഴിന് സമാപിക്കും.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത