പൊടിപൊടിച്ച്‌ വഴിയോര കച്ചവടം
കണ്ണൂരാൻ വാർത്ത
കണ്ണൂർ : കണിക്കൊന്നയും കണിവെള്ളരിയും മൺപാത്രങ്ങളും കോടിയുടുപ്പുകളും ആഘോഷങ്ങൾക്ക്‌ വേണ്ടതെല്ലാമൊരുക്കി വഴിയോര കച്ചവടം പൊടിപൊടിക്കുകയാണ്‌. ഇഷ്‌ടമുള്ളത്‌ തരംതിരിച്ച്‌ വിലക്കുറവിൽ ലഭിക്കുമെന്നതിനാൽ തിരക്കോട്‌ തിരക്കാണ്‌. പാന്റ്‌, ഷർട്ട്‌, മുണ്ട്, ലുങ്കി, നൈറ്റി, ചുരിദാർ, ബെഡ്ഷീറ്റ്, തോർത്ത് എന്നിവയുടെയെല്ലാം വൻ ശേഖരമുണ്ട്‌.  
വിലക്കുറവുള്ളതിനാൽ സാധാരണക്കാർ ഏറെയും ആശ്രയിക്കുന്നത്‌ വഴിയോര കച്ചവടത്തെയാണ്. കീശ കാലിയാകാതെ വിലപേശി വാങ്ങാമെന്നതും വഴിയോര വിപണിയെ ജനപ്രിയമാക്കുന്നു.  

സ്‌റ്റേഡിയം കോർണർ, പഴയ ബസ്‌സ്‌റ്റാൻഡ്‌ തുടങ്ങിയ സ്ഥലങ്ങളെല്ലാം വഴിയോര കച്ചവടക്കാർ കീഴടക്കി. കാൽടെക്‌സ്‌ മുതൽ പൊലീസ്‌ മൈതാനം വരെയുള്ള നടപ്പാതയിലും കച്ചവടമുണ്ട്‌. പച്ചക്കറികളും പഴങ്ങളും വൻതോതിൽ വിറ്റഴിയുന്നതും ഇവിടെതന്നെ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത