മത്സ്യത്തിന്‌ പൊള്ളും വില; വില വിവരങ്ങൾ ഇങ്ങനെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : വിഷു അടുത്തതോടെ മത്സ്യവില കുതിച്ചുകയറുന്നു. ഈ സീസണിൽ മത്സ്യ വിപണയിൽ കാര്യമായ വിലക്കയറ്റം ഉണ്ടായിരുന്നില്ല. ഇഷ്‌ടം പോലെ മത്സ്യവും ലഭ്യമായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട്‌ ദിവസമായി വില ക്രമാതീതമായി ഉയരുകയാണ്‌. കനത്ത ചൂട്‌ കാരണം മത്സ്യലഭ്യത കുറഞ്ഞതാണ്‌ വില വർധിക്കാൻ കാരണമെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌. അയക്കൂറയ്‌ക്ക്‌ കിലോവിന്‌ 1000 രൂപയാണ്‌. വെള്ള ആവോലി–1100, നാരൻ വെള്ള ചെമ്മീൻ–540, മത്തി–120–140, വലിയ മാന്ത–300, ഞണ്ട്‌–250, നെത്തോലി–140, മുള്ളൻ–150, കൊളവൻ–750–900, ചെമ്പല്ലി–600–800, തളയൻ–240, ചെമ്മീൻ–400, കരിക്കാട്‌ ചെമ്മീൻ–120, വലുത്‌–170, ഏട്ട–240, കൂന്തൽ–380 എന്നിങ്ങനെയാണ്‌ വില. ഇതെല്ലാം മൊത്തവിലയാണ്‌. ചില്ലറ വിൽപ്പനയ്‌ക്കൊത്തുമ്പോൾ വില ഇതിലും കൂടും. കോഴിയിറച്ചിക്ക്‌ മാർക്കറ്റിൽ 190 രൂപയാണ്‌ വില. കോഴിക്ക്‌ കിലോയ്ക്ക് 128 രൂപയാണ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha