പിണറായി പെരുമ സർഗോത്സവം ഇന്ന്‌ സമാപിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിണറായി : രണ്ടാഴ്‌ച കലയുടെ മഹോത്സവം തീർത്ത പിണറായി പെരുമ അഞ്ചാംപതിപ്പ്‌ വെള്ളിയാഴ്‌ച സമാപിക്കും. രാത്രി 7.30ന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനാകും. മത്സര വിജയികൾക്ക്‌ ഡോ. വി. ശിവദാസൻ എം.പി സമ്മാനം നൽകും. രാത്രി 8.30ന്‌ ചലച്ചിത്രതാരം നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നൃത്തരാവ്‌. 10 മുതൽ പ്രശസ്ത സംഗീതസംഘം ആൽമരം മ്യൂസിക്കൽ ബാൻഡ് സംഗീത വിരുന്നൊരുക്കും.

വ്യാഴാഴ്‌ച സർഗസദസ്‌ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. കെ. ശശിധരൻ അധ്യക്ഷനായി. വത്സൻ പനോളി, ഒ.വി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. അഡ്വ. വി. പ്രദീപൻ, കെ. ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. മന്ത്രിക്ക്‌ പിണറായി പെരുമയുടെ ഉപഹാരം കക്കോത്ത്‌ രാജൻ നൽകി. ചലച്ചിത്ര പിന്നണിഗായകരായ എം.ജി. ശ്രീകുമാർ നയിച്ച സംഗീതരാവുമുണ്ടായി. ഫ്‌ളവർഷോ നഗരിയിൽ കവിതാലാപന മത്സരവും ചെമ്പിലോട്‌, മുഴപ്പിലങ്ങാട്‌ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന കലാസന്ധ്യയും അരങ്ങേറി. പിണറായി പെരുമ 2023 ന്റെ ബ്രോഷർ കാനറ ബാങ്ക് സീനിയർ മാനേജർ രാഹുൽ ഭാസ്കറിന് നൽകി മന്ത്രി പ്രകാശിപ്പിച്ചു. 
 
കലാമാമാങ്കത്തിന്റെ രാപകലുകൾ തീർത്താണ്‌ സർഗോത്സവം കൊടിയിറങ്ങുന്നത്‌. കവികളും കലാകാരന്മാരും ചലച്ചിത്രതാരങ്ങളുമടക്കം നിരവധിപേർ പെരുമ വേദിയിലെത്തി. മെഗാമേളയും അക്ഷരാർഥത്തിൽ താരോത്സവമായി. ജനസഹസ്രങ്ങളാണ്‌ ദിവസവും മേളയ്‌ക്കെത്തിയത്‌. പുഷ്‌പോത്സവവും പ്രദർശനവും നാടകമേളയും മെഗാമേളയും തെരുവരങ്ങും റിവർഫെസ്‌റ്റുമെല്ലാം ജനങ്ങൾ ആഘോഷിച്ചു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha