പിണറായി റിവർ ഫെസ്റ്റ്  ഏപ്രിൽ 8ന്
കണ്ണൂരാൻ വാർത്ത

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും സഹകരണത്തോടെ പിണറായി ഫെസ്റ്റ്  സംഘടിപ്പിക്കുന്നു. ഏപ്രിൽ എട്ടിന് ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ആംഗ്ലിങ് മത്സരം, ട്രഷർ ഹണ്ട്, വലയെറിയൽ, ഫ്ലൈ ബോർഡ്, ഫൈബർ ബോട്ട് റായി, പടന്നക്കര, ചേരിക്കൽ പ്രദേശങ്ങളിൽ സംഘടിപ്പിക്കും. ദേശിയ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ സിംഗിൾ കയാക്കിങ്, ഡബിൾ കയാക്കിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.


സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരം ഉണ്ട്
ഡബിൾ കയാക്കുകളിൽ പുരുഷന്മാർ, സ്ത്രീകൾ എന്നീ കാറ്റഗറിയിലും, പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മിക്സഡ് കാറ്റഗറിയിലും പ്രത്യേകം മത്സരം ഉണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 30,000,20,000, 10,000 രൂപയും വ്യക്തിഗത മത്സരത്തിൽ 20,000, 10,000, 5000 രൂപയും സമ്മാനത്തുകയായി ലഭിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത