അപ്പർഡക്ക് ബോട്ട് എത്തി: ജലയാത്ര അഞ്ച് മുതൽ പുനരാരംഭിക്കും
കണ്ണൂരാൻ വാർത്ത
പറശ്ശിനിക്കടവ്‌- മാട്ടൂൽ ബോട്ട് സർവീസ് അഞ്ചിന്‌ പുനരാരംഭിക്കും. സർവീസിനുള്ള ആലപ്പുഴയിൽ നിന്നുള്ള എസ്‌ 26 അപ്പർഡക്ക് ബോട്ട് ഞായർ പകൽ മൂന്നോടെ അഴീക്കൽ ബോട്ട് പാലം ജെട്ടിയിൽ എത്തി. അഞ്ചിന് രാവിലെ 9.30ന് പറശ്ശിനി കടവിൽ നിന്ന് യാത്ര ആരംഭിക്കും. ഒന്നര മണിക്കൂറിനുള്ളിൽ മാട്ടൂൽ സൗത്ത് ജെട്ടിയിൽ എത്തും. 11.45ന്‌ തിരികെ പുറപ്പെട്ട്‌ 1.15ന് പറശ്ശിനിയിൽ എത്തും. പകൽ രണ്ടിന് വളപട്ടണത്തേക്ക് തിരിക്കും.

മാട്ടൂൽ- പറശ്ശിനി യാത്രക്ക് പുറമെ പുതിയ ബോട്ടിൽ രാവിലെയും വൈകിട്ടും ഉല്ലാസയാത്രയും ഒരുക്കും. അര മണിക്കൂർ ഇടവേളകളിൽ ആണിത്‌. ഡക്കർ ബോട്ടായതിനാൽ വേലിയേറ്റ സമയത്ത്‌ വെള്ളം ഉയരുന്നതിനാൽ വളപട്ടണത്തെ റോഡ്, റെയിൽ പാലങ്ങളിൽ ഇടിക്കാൻ സാധ്യത ഉള്ളതിനാൽ വേലിയിറക്ക സമയത്തായിരിക്കും മാട്ടൂൽ യാത്ര. പറശ്ശിനി കടവിൽ നിന്ന് മാട്ടൂൽ സൗത്ത് ജെട്ടിയിൽ എത്തുന്ന ബോട്ട് പഴയങ്ങാടി പുഴവഴി മാട്ടൂൽ സെൻട്രലിലേക്ക് സർവീസ് നടത്തും. 20 രൂപക്ക് അര മണിക്കൂർ ഉല്ലാസയാത്ര ചെയ്യാം. ഒരു യാത്രയിൽ മുകൾ തട്ടിൽ 18 പേർക്കും താഴെ 60 പേർക്കും യാത്ര ചെയ്യാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത