സമാപനദിവസം പ്രശസ്ത ഗായകൻ ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും ആദിൽ അത്തുവും സംഘവും അവതരിപ്പിച്ച ഇശൽരാവും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്തു. വനിതാ ദിനത്തിൽ മയ്യിൽ ജനതയുടെ പുരസ്‌കാരം പൂർണിമ ഇന്ദ്രജിത്തിന് മന്ത്രി സമ്മാനിച്ചു. അരങ്ങുത്സവം അടുത്ത സീസണിന്റെ ലോഗോ പൂർണിമ ഇന്ദ്രജിത്ത് പ്രകാശിപ്പിച്ചു. യൂട്യുബർ കെ.എൽ ബ്രോ ബിജു റിത്വിക്, എസ്.ആർ.ഡി പ്രസാദ്, സി.പി രാജീവൻ, വൈഖരി സാവൻ എന്നിവരെ ആദരിച്ചു. എ.എ റഹീം എം.പി വിശിഷ്ടാതിഥിയായി. എൻ. അനിൽകുമാർ അധ്യക്ഷനായി. വി.വി. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി. ഹരികൃഷ്ണൻ സ്വാഗതവും സി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
മയ്യിൽ : സപ്തവർണങ്ങൾ പൊഴിച്ച് മയ്യിലിന്റെ മനസ്സിൽ ഉത്സവലഹരിയുടെ നല്ല നിമിഷങ്ങൾ പകർന്ന അരങ്ങുത്സവത്തിന് സമാപനമായി. സാംസ്‌കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിച്ച ‘അരങ്ങുത്സവം മയ്യിലിന്റെ സ്വന്തം ഉത്സവം’ ആസ്വാദകർക്ക് നവ്യാനുഭൂതിയാണ് സമ്മാനിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു