മുത്തങ്ങയിലേയും തോല്‍പ്പെട്ടിയിലേയും വിനോദസഞ്ചാരം ഏപ്രില്‍ 15 വരെ നിരോധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മാര്‍ച്ച് 9 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

വയനാട്ടില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വന്യജീവി സങ്കേതത്തില്‍ കാട്ടുതീ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. സമീപ ദിവസങ്ങളില്‍ വയനാട് വന്യജീവി സങ്കേതത്തിലെ നിരവധി പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുകയും വിനോദസഞ്ചാരികളുടെ സുരക്ഷിത്വത്തിന് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha