തളിപ്പറമ്പ് : കോൺഗ്രസ് മണ്ഡലം കമ്മിറ്റി വിഭജിച്ചതിനെ തുടർന്നുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് 19 നേതാക്കൾ രാജിവച്ചു. തളിപ്പറമ്പ് ഈസ്‌റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരിധിയിലെ ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് രാജിക്കത്ത് നൽകിയത്. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.സി. ശ്രീധരൻ, മണ്ഡലം വൈസ് പ്രസിഡന്റ് സി.പി. മനോജ്, ബ്ലോക്ക് സെക്രട്ടറി സി.വി. ഉണ്ണി, മുൻ മണ്ഡലം പ്രസിഡന്റ് ടി.വി. രവി ഉൾപ്പെടെയാണ് രാജിവച്ചത്.
തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഈസ്‌റ്റ്, ടൗൺ കമ്മിറ്റികളായി വിഭജിക്കുമ്പോൾ ആസ്‌തി ബാധ്യതകളും പങ്കുവയ്‌ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഭരണനിർവഹണ കാര്യത്തിലും വരവ് ചെലവ് കൈകാര്യം ചെയ്യുന്നതിലും ഏകപക്ഷീയമായി ഈസ്‌റ്റ് മണ്ഡലം കമ്മിറ്റിയെ അവഗണിച്ചു. ടൗൺ മണ്ഡലം ചുമതല വഹിക്കുന്ന ടി.ആർ. മോഹൻദാസാണ് ഈസ്‌റ്റ് മണ്ഡലം ചുമതല വഹിക്കുന്നത്. യോഗം വിളിക്കാനോ പരിപാടികൾ നടത്താനോ, പ്രശ്‌നം പരിഹരിക്കാനോ തയ്യാറാകുന്നില്ല.
കോൺഗ്രസിൽ സംഘടനാ പ്രശ്‌നം രൂക്ഷമായതോടെ എല്ലാവരെയും ഒരുമിച്ചുനിർത്തി ഒറ്റമണ്ഡലം കമ്മിറ്റിയാക്കാനുള്ള ശ്രമത്തിലാണ് ഡി.സി.സി ജില്ലാ നേതൃത്വം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു