തളിപ്പറമ്പ് : വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിലെ പ്രതി പള്ളിക്കുന്നിലെ കുടിയാക്കണ്ടി ഹൗസിൽ സുജിത്ത് വാസുദേവനെ (54) ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്.
മലേഷ്യയിൽ ഇലക്‌ട്രോണിക്സ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്ത് എട്ടുപേരെ വഞ്ചിച്ചുവെന്നതിനായിരുന്നു കേസ്. 2005-ലായിരുന്നു സംഭവം. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിയെത്തിയത്. കേസിലെ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു