പാചകവാതക വില വില കുത്തനെ കൂട്ടി; ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപ, വാണിജ്യ സിലിണ്ടറിന് 351 രൂപ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 March 2023

പാചകവാതക വില വില കുത്തനെ കൂട്ടി; ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപ, വാണിജ്യ സിലിണ്ടറിന് 351 രൂപ

രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 2124 രൂപയും.

സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും.

പാചക വാതകത്തിന് കൃത്യമായി സബ്‌സിഡി നല്‍കുകയാണെങ്കില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡിയും കേന്ദ്രം നല്‍കുന്നില്ല. സബ്‌സിഡി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി എത്തുന്നില്ലെന്നാണ് പരാതി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog