സംസ്ഥാനത്ത് ആകെ 540 കേന്ദ്രങ്ങളാണ് വെൽനെസ് സെന്ററുകളായി ഉയർത്തുന്നത്. ഏറ്റവും കൂടുതൽ വെൽനെസ് സെന്ററുകൾ സജ്ജമാക്കിയത് ജില്ലയിലാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. ഒരു വർഷത്തിനുള്ളിലാണ് 44 കേന്ദ്രങ്ങളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
അടിസ്ഥാനസൗകര്യ വികസനത്തിനായി അഞ്ചു ലക്ഷം രൂപയാണ് ഓരോ കേന്ദ്രത്തിനും നൽകിയത്. കേന്ദ്രങ്ങളുടെ മുഖച്ഛായ മാറ്റുന്നതിനൊപ്പം നല്ല ഇരിപ്പിടങ്ങൾ, കുടിവെള്ളം, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. ഔഷധസസ്യ തോട്ടങ്ങളും നിർമിച്ചു. എല്ലാ കേന്ദ്രങ്ങളിലും യോഗാ പരിശീലകരെ നിയമിച്ചു. ചികിത്സയുടെ ഭാഗമായും പൊതുജനങ്ങൾക്കും യോഗാ പരിശീലനം നൽകുന്നുണ്ട്.
സാമൂഹികരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സെന്ററുകളുടെ പരിധിയിലെ അയ്യായിരം ജനങ്ങളുടെ ആരോഗ്യപരിപാലനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ച് ആശാ പ്രവർത്തകരും സെന്ററുകളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും മാസത്തിലൊരിക്കൽ ലഭിക്കും. ഒരു അലോപ്പതി നഴ്‌സിനെ നിയമിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നഴ്‌സിന്റെ സേവനം തുടങ്ങുന്നതോടെ പ്രഥമ ശുശ്രൂഷകൂടി ലഭ്യമാവും. രോഗചികിത്സയ്‌ക്കുള്ള ആശുപത്രി എന്നതിനപ്പുറം ആരോഗ്യപ്രദമായ ജീവിതശൈലിക്ക് പ്രചാരം നൽകാനുള്ള കേന്ദ്രങ്ങളായാണ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളെ വിഭാവനം ചെയ്യുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു