കോടതി ഉത്തരവ് മറികടന്നു മതിൽ പൊളിച്ചതിന് നാല് പേർ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ: പെരുമ്പ- മാതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് മറികടന്ന് മതിൽ പൊളിച്ചുവെന്ന പരാതിയിൽ നാലു പേർ അറസ്റ്റിൽ. കാനായി കോറോം പടിഞ്ഞാറ്റയിൽ ഹൗസിൽ പി.ഗംഗാധരൻ (51), കോറോം കൂർക്കരയിൽ പാപ്പിനിശ്ശേരി ഹൗസിൽ പി. രവീന്ദ്രൻ ( 67), കോറോം മുതിയലം സ്വദേശികളായ കുപ്പാടക്കത്ത് എം.കെ. ഉണ്ണികൃഷ്ണൻ (37), മാരന്റെ ഹൗസ് എം. ശശി (41) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്ഥലമുടമ കേണൽ പത്മനാഭന്റെ പരാതിയിലാണ് നടപടി.

റോഡ് വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്മനാഭൻ കോടതിയെ സമീപിക്കുകയും ഏറ്റെടുക്കൽ താൽക്കാലികമായി തടഞ്ഞ് ഉത്തരവാകുകയും ചെയ്തിരുന്നു. ഇത് നിലനിൽക്കെ മതിൽ പൊളിച്ചുവെന്നാണ് പരാതി. അഭിഭാഷകൻ മുരളി പള്ളത്തിന്റെ വാഹനങ്ങളും അടിച്ചു തകർത്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha