മത്സരയോട്ടം; ഉരുവച്ചാലിൽ നാട്ടുകാർ ബസ്സുകൾ തടഞ്ഞു
കണ്ണൂരാൻ വാർത്ത
മട്ടന്നൂർ : അപകടകരമാവും വിധത്തിൽ മത്സരയോട്ടം നടത്തി റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സുകളെ ഉരുവച്ചാലിൽ നാട്ടുകാർ തടഞ്ഞു. ഇന്ന് വൈകുന്നേരം 5:15ന് ഉരുവച്ചാൽ ടൗണിലായിരുന്നു സംഭവം. കൂത്തുപറമ്പ് ഭാഗത്ത് നിന്നും മത്സരിച്ചോടി എത്തിയ കഫീൽ, ലക്ഷ്മിക ബസ്സുകൾ ഉരുവച്ചാൽ ബസ് സ്റ്റോപ്പിൽ റോഡിന് കുറുകെ ഇട്ട് ജീവനക്കാർ തർക്കത്തിൽ ഏർപ്പെടുക
ആയിരുന്നു. ഉടനെ നാട്ടുകാർ ബസ്സുകളെ
തടയുകയായിരുന്നു. പോലീസ് എത്തി ബസ്സിന് എതിരെ നടപടികൾ ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത