സമഗ്ര വികസനത്തിന് 68 കോടി; തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
കണ്ണൂരാൻ വാർത്ത
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എം. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ പി. പ്രേമലത അവതരിപ്പിച്ചു.

തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വിഭവ പരിമിതികൾക്ക് അകത്തു നിന്നുകൊണ്ട് സമഗ്രവും സർവ്വതല സ്പർശിയുമായ വികസന മുന്നേറ്റത്തിന് സഹായകരമാകുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.

തൊഴിൽ, വ്യവസായം, കാർഷിക മേഖല എന്നിവയ്ക്കെല്ലാം വലിയ പ്രാധാന്യമാണ് ബജറ്റിൽ ഉള്ളത്.

സുസ്ഥിര വികസന സൂചികയിൽ ഉൾപ്പെടുന്ന ശുചിത്വപൂർണവും ഹരിതാഭവുമായ ഗ്രാമങ്ങൾ എന്ന കാഴ്ച്ചപ്പാടിന് അനുഗുണമായി തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒരു മാതൃക ആയി ഉയർത്തികൊണ്ടുവന്ന “വർണ്ണം 2025” എന്ന ശുചിത്വ പദ്ധതിക്ക് ബജറ്റിൽ വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്.

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വലിയ പരിഗണന കൊടുക്കുന്നതിന്റെ ഭാഗമായി SC, ST വിദ്യാർഥികളുടെ പഠനത്തിനു സഹായകരമാകുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പിന് 60 ലക്ഷം ആണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

തൊഴിൽ സംരംഭങ്ങൾക്ക് പശ്ചാതലമൊരുക്കുന്നതിനു വേണ്ടി 29 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത