തലശ്ശേരി : കണ്ണൂർ യൂണിവേഴ്സിറ്റി കാലോത്സവത്തിനിടെ ബ്രണ്ണൻ കോളേജിൽവെച്ച് കെ.എസ്.യു നേതാക്കൾക്ക് നേരെ അക്രമം. കെ.എസ്.യു അഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് ടി. ആഷിത്ത് അശോകൻ, പാലയാട് ക്യാമ്പസ്സ് യൂണിറ്റ് പ്രസിഡന്റ് സി.കെ ഹർഷരാജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളുൾപ്പെടെയുള്ള 20 ലധികം വരുന്നവർ ഇരുമ്പ് കമ്പികളും, ഹോക്കി സ്റ്റിക്കുമായെത്തി കോളേജിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി അകാരണമായാണ് അക്രമിച്ചതെന്ന് പരിക്കേറ്റ ഹർഷരാജ് പറഞ്ഞു. കലോത്സവനഗരിയിൽവരെ ചോരക്കൊതി തീർക്കുന്ന ക്രിമിനൽ സംഘമായി പിണറായി ഭരണത്തിൽ എസ്.എഫ്.ഐ മാറിയെന്നും, തുടർച്ചയായി കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമത്തിൽ പ്രതിരോധം തീർക്കാൻ തങ്ങൾ നിർബന്ധിതരാവുമെന്നും കെ.എസ്.യു നേതാവ് ഹരികൃഷ്ണൻ പാളാട് അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു