കൊട്ടിയൂരിൽ കശുമാവിൻ തോട്ടത്തിൽ തീപിടിത്തം; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂർ : കശുമാവിൻ തോട്ടത്തിൽ തീപടർന്ന്‌ പൊള്ളലേറ്റ്‌ വീട്ടമ്മ മരിച്ചു. ചപ്പമലയിലെ കരിമ്പനോലിൽ പൊന്നമ്മ (72) യാണ്‌ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനായി ചപ്പ് ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തോട്ടത്തിലേക്ക് തീ പടരുകയായിരുന്നു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്‌ പൊന്നമ്മയ്‌ക്ക്‌ പൊള്ളലേറ്റത്‌. തിങ്കൾ രാവിലെയാണ്‌ സംഭവം. പടർന്നുപിടിച്ച തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാൻ ഫോറസ്‌റ്റ്‌ അധികൃതരും നാട്ടുകാരും ചേർന്ന് ഊർജിത ശ്രമം തുടരുന്നു.
 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha