5000 കുടുംബത്തിന് സൗജന്യ ഇന്റർനെറ്റ്‌ ഉടൻ ; 31ന്‌ മുമ്പ് ലഭ്യത ഉറപ്പാക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 March 2023

5000 കുടുംബത്തിന് സൗജന്യ ഇന്റർനെറ്റ്‌ ഉടൻ ; 31ന്‌ മുമ്പ് ലഭ്യത ഉറപ്പാക്കും

സംസ്ഥാനത്തെ 5000 ബി.പി.എൽ കുടുംബങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റ്‌ കണക്ഷൻ ഉടൻ. തദ്ദേശ സ്ഥാപനങ്ങൾ നൽകിയ 7569 പേരുടെ പട്ടികയിൽനിന്നാണിത്‌. ഓരോ മണ്ഡലത്തിലെയും കെ. ഫോണിന്റെ പോയിന്റ്‌ ഓഫ്‌ പ്രസൻസുള്ള പഞ്ചായത്തുകളിൽ ഏറ്റവും എളുപ്പം കണക്ഷൻ നൽകാവുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 കുടുംബങ്ങൾക്കാണ്‌ ആദ്യം നൽകുക. എസ്‌.സി, എസ്‌.ടി വിഭാഗങ്ങൾക്ക്‌ പത്ത്‌, മൂന്ന്‌ ശതമാനം വീതം മുൻഗണനയുണ്ട്‌. എസ്‌.ടി വിഭാഗമില്ലാത്തിടത്ത്‌ അത്‌ എസ്‌.സി വിഭാഗത്തിനും തിരിച്ചും അധികം നൽകും. രണ്ട്‌ വിഭാഗങ്ങളുമില്ലെങ്കിൽ ബിപിഎല്ലുകാർക്ക്‌ മാത്രമായും നൽകും.

റോഡ്‌ വികസനത്തിന്റെ ഭാഗമായി നിർമാണം തടസ്സപ്പെട്ടിരിക്കുന്ന ഭാഗങ്ങളിലൊഴികെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മാർച്ച്‌ 31ന്‌ മുമ്പായി ഇന്റർനെറ്റ്‌ ലഭ്യത ഉറപ്പാക്കുകയാണ്‌ സർക്കാർ ലക്ഷ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog