4.46 ലക്ഷം തൊഴിലവസരം; അഭ്യസ്തവിദ്യർക്ക് പിന്തുണയായി ഡി.ഡബ്ല്യു.എം.എസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : സർക്കാരിന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്‌) മുഖേന സംസ്ഥാനത്ത്‌ ലഭ്യമാക്കിയത്‌ 4,46,529 തൊഴിലവസരം. തൊഴിലന്വേഷകരായ അഭ്യസ്തവിദ്യരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനാണ്‌ ഡി.ഡബ്ല്യു.എം.എസിന്‌ തുടക്കമിട്ടത്‌. രജിസ്റ്റർ ചെയ്‌ത്‌ ലിങ്ക്‌ഡ്‌ ഇൻ, നൗകരി പ്ലാറ്റ്‌ഫോമിന്റെ മാതകൃകയിൽ പ്രൊഫൈൽ രൂപീകരിക്കാം. വെബ്‌ പോർട്ടൽ, ഡിഡബ്ല്യുഎംഎസ്‌ കണക്ട്‌ എന്ന മൊബൈൽ ആപ്‌ വഴിയും പ്രൊഫൈലുണ്ടാക്കാം. തൊഴിൽദാതാക്കൾക്ക്‌ പ്രൊഫൈൽ പരിശോധിച്ച്‌ അനുയോജ്യമായവരെ കണ്ടെത്താം. തൊഴിൽ ലഭ്യതയ്‌ക്കായി വിവിധ ക്യൂറേഷൻ സേവനങ്ങളും പ്രയോജനപ്പെടുത്താനാകും. തൊഴിലന്വേഷകരുടെ നൈപുണ്യ വികസന പരിപാടികളും ലഭ്യമാണ്‌. അസാപ്‌ കേരള, കെ.എ.എസ്‌.ഇ തുടങ്ങിയ നൈപുണ്യ വികസന ഏജൻസികളിൽനിന്ന്‌ പരിശീലനം ലഭിച്ച ഉദ്യാഗാർഥികൾക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha