വാഹനങ്ങൾക്ക് ഭീഷണിയായി റോഡരികിൽ ഉണങ്ങിയ മരം
കണ്ണൂരാൻ വാർത്ത
ചിറ്റാരിപ്പറമ്പ് : റോഡരികിൽ ഉണങ്ങിദ്രവിച്ച് വീഴാറായ വലിയ മരം സ്കൂൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയായി. പൂവത്തിൻകീഴ് നെയ്യൻപീടികയ്ക്കും ചുണ്ട ബസ് കാത്തിരിപ്പുകേന്ദ്രത്തിനും ഇടയിലാണ് ജനങ്ങളുടെ ജീവന് ഭീഷണിയായ ഉണങ്ങിയ മരം.

അന്തസ്സംസ്ഥാനപാതയായ ഇതുവഴി ദിവസേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. രണ്ടുവർഷം മുൻപ് ചുണ്ടയിൽ റോഡരികിലുള്ള അപകടകരമായ മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു.

അത്തരമൊരു മരമാണ് പൂർണമായും ഉണങ്ങി അടിഭാഗം ദ്രവിച്ച് റോഡിലേക്ക് ചെരിഞ്ഞ നിലയിലുള്ളത്. നിരവധി വാഹനാപകടങ്ങളുണ്ടായ സ്ഥലമാണിത്. മരം ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത