കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട
കണ്ണൂരാൻ വാർത്ത
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ 5 ലക്ഷം രൂപയോളം വിലമതിക്കുന്ന 100 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മാട്ടുൽ മടക്കര കളത്തിൽ പറമ്പിൽ വീട്ടിൽ സലീൽ കെ.പി.സലീൽ കുമാർ  അറസ്റ്റിൽ. ബാംഗ്ലൂരുവിൽ നിന്ന് BlaBlaCar എന്ന കാർപൂളിങ് ആപ്പ് വഴി കാർ പൂൾ ചെയ്യ്ത് വരുന്നതിനിടയിലാണ് സലീൽ കുമാർ എക്സൈസ് സംഘത്തിന്റെ പിടിയിലായത് . ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.രജിത്ത്, കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ വി.വി. ബിജു എന്നിവർ വാഹന പരിശോധനക്ക് നേതൃത്വം നൽകി.  സ്കൂൾ സെന്റോഫ് ആഘോഷ പാർട്ടിക്കും വിഷു ആഘോഷ പരിപാടികളിലും ഉപയോഗിക്കുന്നതിനാണ് മയക്കുമരുന്ന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് സി. രജിത്ത് പറഞ്ഞു.  പ്രിവന്റീവ് ഓഫീസർമാരായ കെ.പി പ്രമോദ് കുമാർ, കെ. ഉമ്മർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി. ദിനേശൻ,  കെ.എൻ. രവി, കെ. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ 
വി.എൻ. സതീഷ്, കെ.കെ. രാഗിൽ, സി. ഹണി, കെ.പി.സനേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശിൽപ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത