വായനയിലൂടെ നേടിയെടുത്ത അറിവുകൾ നാടകത്തിലൂടെ നാടാകെ പകരുകയാണ് വായനശാലയിലെ നാടക പ്രവർത്തകർ. നാടകത്തെ ആവേശത്തോടെ കൊണ്ടുനടക്കുന്ന വയനാസമൂഹമാണ് ഊർജം. നാട്ടിലെ സുമനസ്സുകളുടെ സാഹായത്തോടെയും ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പിന്തുണയോടെയുമാണ് നാടക പ്രവർത്തനം തുടരുന്നത്.
1989ൽ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വായനശാല ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ നാടിനെ നയിക്കുന്നു. തുടക്കത്തിൽ പ്രദീപൻ കണ്ണോത്ത് സെക്രട്ടറിയും കെ.പി. സതീശൻ പ്രസിഡന്റുമായ കമ്മിറ്റിയാണ് പ്രവർത്തിച്ചിരുന്നത്. വീട്ടുമുറ്റ പുസ്തക ചർച്ച, വീട്ടുമുറ്റ സിനിമാ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. അനുമോദനങ്ങൾ, പി.എസ്.സി ഉൾപ്പെടെയുള്ള പരിശീലന ക്ലാസ്സുകൾ എന്നിവയുമുണ്ട്. വനിതവേദി നേതൃത്വത്തിൽ അംഗങ്ങളുടെ വീട്ടുമുറ്റത്ത് എഴുത്തുകാരുടെ സാന്നിധ്യത്തിൽ പ്രതിമാസ പുസ്തക ചർച്ചയുമുണ്ട്.
പുസ്തകം വീടുകളിൽ എത്തിക്കുന്ന മൊബൈൽ ലൈബ്രറിയുമുണ്ട്. കേരളോത്സവം ജില്ലാതല നാടക മത്സരത്തിൽ മികച്ച നാടകം, നടൻ, നടി എന്നീ പുരസ്‌കാരങ്ങൾ നേടി. സാംസ്‌ക്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പ്രകാരമുള്ള നാടക, നാടൻപാട്ട് പരിശീലനം ഈ മാസം തുടങ്ങും. പരിക്കളം ശാരദാവിലാസം സ്‌കൂൾ അധ്യാപകൻ സി.ജി. നിഖിൽ പ്രസിഡന്റും ഗവേഷണ വിദ്യാർഥി ജോബിൻ ഫിലിപ്പ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു