പയ്യാവൂർ, നിടിയേങ്ങ, ചേപ്പറമ്പ്, ചന്ദനക്കാംപാറ, കുടിയാന്മല തുടങ്ങിയ പ്രദേശങ്ങളിലെ ക്വാറികളിൽനിന്നാണ് ജില്ലയിലെ ഒട്ടുമിക്ക ക്രഷറിലേക്കും കല്ലുകൾ എത്തിക്കുന്നത്. എം സാന്റിന് 45 മുതൽ 46 രൂപ വരെയായിരുന്നു പഴയവില. 5 രൂപയാണ് വർധിപ്പിച്ചത്. പി സാന്റിന് 55 രൂപയായിരുന്നു പഴയ വില ഇത് 60 രൂപയാക്കി. ഡസ്റ്റിന് 26 രൂപയിൽനിന്നും 29 ആക്കി. 20 എം.എം. ജില്ലിക്കും 12 എം.എം. ജില്ലിക്കും മൂന്നു മുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കളുമായി നടത്തിയ ചർച്ചയിൽ എം -സാന്റ്, പി -സാന്റ് എന്നിവക്ക് മൂന്ന് രൂപയും ഡസ്റ്റിന് ഒരു രൂപയും ജില്ലിക്ക് ഒരു രൂപ വീതവും കുറച്ചു.
വില ഏകീകരിക്കണം: ഡി.വൈ.എഫ്.ഐ
ക്രഷർ ഉൽപ്പന്നങ്ങളുടെ വില ജില്ലയിൽ ഏകീകരിക്കാൻ സർക്കാർ സംവിധാനം വേണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. അറിയിപ്പില്ലാതെയാണ് വില വർധിപ്പിക്കുന്നത്. ക്വാറി ഉടമകളും ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള ചർച്ചയിൽ ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി കെ. ശ്രീജിത്ത്, പ്രസിഡന്റ് കെ.വി. ജിതിൻ, ക്വാറി-ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി അനിൽ ജോസഫ്, പ്രസിഡന്റ് ഷാജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു