വെള്ളി രാവിലെയെത്തിയ ശുചീകരണ തൊഴിലാളികൾ ഹിറ്റാച്ചി ഉപയോഗിച്ച് കുളവാഴകളും പായലും മാലിന്യങ്ങളും നീക്കി. മാലിന്യം വർധിച്ചതിനാൽ കൊതുകുകൾ വൻതോതിൽ മുട്ടയിട്ട് പെരുകിയിരുന്നു. മലിനജലം കിണറുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലായിരുന്നു സമീപത്തുള്ളവർ. വേനൽക്കാലത്ത് തോടിൽനിന്നും മാലിന്യം കോർപറേഷൻ നീക്കാറുണ്ടായിരുന്നു. കഴിഞ്ഞവർഷം മാലിന്യം നീക്കിയില്ല. തോട് വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ കോർപറേഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വാർത്തയായതോടെയാണ് കോർപറേഷൻ അധികൃതർ നടപടിയെടുത്തത്.
കണ്ണൂർ : മാലിന്യക്കൂമ്പാരമായി മാറിയ പടന്നത്തോട് കോർപറേഷൻ തൊഴിലാളികൾ ശുചീകരിച്ചു. വേനൽ കടുത്തതോടെ മാലിന്യവും കുളവാഴകളും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച തോടിൽനിന്നും അസഹനീയ ദുർഗന്ധം ഉയർന്നിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു