ഇ-പോസ്‌ മെഷീൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്‌ ചെയ്യും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

റേഷൻ കടകളിലെ ഇ-പോസ്‌ മെഷീനുകൾ ഏപ്രിൽ ഒന്നുമുതൽ ആധാർ അധിഷ്‌ഠിത വിതരണസംവിധാനത്തിന്റെ ഏറ്റവും പുതിയ ശ്രേണിയിലേക്ക്‌ മാറുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ഹൈദരാബാദ്‌ എൻ.ഐ.സി.ക്ക്‌ ഇതുസംബന്ധിച്ച്‌ നിർദേശം നൽകിയതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇ-പോസ്‌ മെഷീൻ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ച ചേർന്ന യോഗത്തിനുശേഷം കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. എൻ.ഐ.സി ‌ഹൈദരാബാദ്‌, ‌ഐ .ടി മിഷൻ, കെൽട്രോൺ, സി-ഡാക്‌, ‌ബി.എസ്‌.എൻ.എൽ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇ -പോസ്‌ മെഷീൻ തകരാർ റേഷൻ വിതരണത്തെ ബാധിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം. 

പ്രധാന തീരുമാനങ്ങൾ

● ബി.എസ്‌.എൻ.എൽ നൽകുന്ന 20 എം.ബി.പി.എസ്‌ സ്‌പീഡ്‌ 100 എം.ബി.പി.എസ്‌ ആക്കും
● അതതിടത്തെ മികച്ച മൊബൈൽ നെറ്റ്‌വർക്ക്‌ ലഭിക്കുന്ന സിം കാർഡ്‌ ഇ പോസ്‌ മെഷീനിൽ ഇടണം
● ഏപ്രിൽ ഒന്നുമുതൽ 30വരെ ഇ-പോസ്‌ മെഷീൻ സർവീസ്‌ ക്യാമ്പ്‌ സംഘടിപ്പിക്കും
● മെഷീൻ തകരാർ അറിയിക്കാൻ ഹെൽപ്പ്‌ ഡെസ്‌ക്‌ കാര്യക്ഷമാക്കും.
      നമ്പർ: 7561050035, 7561050036
● 2 മാസം ആദ്യ തിങ്കളാഴ്‌ചകളിൽ സാങ്കേതിക വിദഗ്‌ധർ ഓൺലൈനായി യോഗം ചേരും. മൂന്നാംമാസത്തിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ പുരോഗതി വിലയിരുത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha