നയനാനന്ദമായി കൂർമ്പക്കാവുകളിലെ എരിഞ്ഞിപ്പൂവടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 March 2023

നയനാനന്ദമായി കൂർമ്പക്കാവുകളിലെ എരിഞ്ഞിപ്പൂവടി

കൂത്തുപറമ്പ് : കൂർമ്പക്കാവുകളിൽ എരിഞ്ഞിപ്പൂവടി നൽകുന്ന നയനവിസ്മയം ചെറുതല്ല. "നട ഹോയ്...’ വിളികളുടെ അകമ്പടിയിൽ എരിഞ്ഞിപ്പൂവടിക്ക്‌ തമ്പുരാട്ടി തീ കൊളുത്തുമ്പോൾ ഉത്സവാരവം പാരമ്യത്തിലെത്തും. 

കണ്ണൂരിൽ ചിലയിടങ്ങളിൽ മാത്രമാണ്‌ ഇന്നും എരിഞ്ഞിപ്പൂവടിയുള്ളത്. നീളത്തിലുള്ള കവുങ്ങ് തൂണായി ഉറപ്പിച്ച് ഇലയോടെയുള്ള എരിഞ്ഞി കൊമ്പുകളും ഉണങ്ങിയ വാഴയിലും ഉപയോഗിച്ചാണ് വയലുകളിൽ പൂവടി ഒരുക്കുന്നത്. തീയാളുമ്പോൾ പൊട്ടിത്തെറിക്കുന്ന ശബ്ദമുണ്ടാവാൻ ഉപ്പ് ചാക്കുകളും ഇതിനുള്ളിൽ നിറയ്‌ക്കും. കൂർമ്പ ഭഗവതിക്ക് പ്രൗഢിയോടെയുള്ള സ്വീകരണമൊരുക്കാനാണിതെന്നും വയലുകളിൽ തമ്പുരാട്ടിക്ക് സ്വീകരണം നൽകുമ്പോൾ വെളിച്ചക്കുറവ് പരിഹരിക്കാനാണെന്നും കഥകളുണ്ട്. പണ്ടുകാലത്ത് പടക്കം വാങ്ങാൻ കാശില്ലാത്തതിനാലാണ്‌ ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്ന തരത്തിൽ ഇലകളും ഉപ്പുമൊക്കെ ഉപയോഗിച്ച്‌ പൂവടി ഒരുക്കുന്നതെന്നും കഥകളുണ്ട്‌. രണ്ടുദിവസത്തോളമെടുത്താണ്‌ പൂവടി ഒരുക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog