പാഠപുസ്‌തകങ്ങൾ പയ്യാമ്പലത്തെ ഡിപ്പോയിലെത്തി; ഉടൻ കുട്ടികളുടെ കൈകളിലേക്ക്‌ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 March 2023

പാഠപുസ്‌തകങ്ങൾ പയ്യാമ്പലത്തെ ഡിപ്പോയിലെത്തി; ഉടൻ കുട്ടികളുടെ കൈകളിലേക്ക്‌

കണ്ണൂർ : അടുത്ത അധ്യയന വർഷം ജില്ലയിൽ ആവശ്യമുള്ള പാഠപുസ്‌തകങ്ങൾ ഡിപ്പോയിലെത്തി. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ ആറ്‌ ലക്ഷത്തോളം പുസ്‌തകങ്ങളാണ്‌ ആദ്യഘട്ടത്തിൽ പയ്യാമ്പലത്തെ പുസ്‌തക ഡിപ്പോയിൽ എത്തിയത്‌. പരീക്ഷ കഴിഞ്ഞ്‌ പോകുന്ന ദിവസം തന്നെ അടുത്ത വർഷത്തെ പുസ്‌തകവും കുട്ടികളുടെ കൈയിലെത്തിക്കുന്നതിനുള്ള നടപടിയാണ്‌ പുരോഗമിക്കുന്നത്‌. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്ക്‌ 24 ലക്ഷത്തിലധികം പുസ്തകമാണ്‌ ആവശ്യം. വരും ദിവസങ്ങളിൽ കൂടുതൽ പുസ്‌തകങ്ങൾ എത്തും. 

കാക്കനാട്ടെ കേരള ബുക്സ് ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിൽനിന്ന് പ്രിന്റ് ചെയ്ത പുസ്തകങ്ങൾ കുടുംബശ്രീയാണ്‌ തരംതിരിച്ച്‌ ജില്ലയിലെ 324 സ്‌കൂൾ സൊസൈറ്റികളിലേക്കായി എത്തിക്കുന്നത്‌. 20 കുടുംബശ്രീ പ്രവർത്തകരാണ്‌ പുസ്‌തകങ്ങൾ തരംതിരിക്കുന്നത്‌. ഇംഗ്ലീഷ്‌, മലയാളം വിഭാഗങ്ങളിലേക്കുള്ള പുസ്‌തകങ്ങളെല്ലാം പ്രത്യേകം തരംതിരിച്ച്‌ നൽകും. 

പുസ്‌തകങ്ങൾ സൂക്ഷിക്കുന്ന പയ്യാമ്പലത്തെ കെട്ടിടത്തിന്‌ മതിയായ സൗകര്യമില്ലെന്നത്‌ പോരായ്‌മയാണ്‌. വനിതാ ടി.ടി.ഐ.യോട്‌ ചേർന്ന കാലപ്പഴക്കമുള്ള കെട്ടിടമാണ്‌ പുസ്‌തകം സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്‌. പൊട്ടിപ്പൊളിഞ്ഞ്‌ കിടക്കുന്ന നിലം ടൈൽ പതിക്കണമെന്നാണ്‌ ആവശ്യം. ചോർന്നൊലിക്കുന്ന മേൽക്കൂര നാല്‌ വർഷം മുമ്പ്‌ ടിൻ ഷീറ്റ്‌ വിരിച്ചിരുന്നു. കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും പൊട്ടിയടർന്ന നിലയിലാണ്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog