ഞായർ രാവിലെയാണ് അക്കാദമിയുടെ നിരോധിത മേഖലയായ കടൽത്തീരത്തുവച്ച് ഇരുവരെയും നേവൽ പൊലീസ് പിടികൂടിയത്. പയ്യന്നൂർ പൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്‌തപ്പോൾ മത്സ്യത്തൊഴിലാളികളാണെന്നും കാസർകോട്നിന്നും വിലയ്‌ക്ക് വാങ്ങിയ യന്ത്രവൽകൃത ഫൈബർ ബോട്ടിൽ മാട്ടൂലിലേക്ക് വരുന്നതിനിടയിൽ ഇന്ധനം തീർന്നതായും അറിയിച്ചു. തുടർന്ന് ഓട്ടം നിലച്ച ബോട്ട് കാറ്റിൽപ്പെട്ട് അക്കാദമിയുടെ തീരത്തടുത്തപ്പോൾ കരക്കിറങ്ങിയതായിരുന്നുവെന്നും ഇവർ പറഞ്ഞു.
പയ്യന്നൂർ : ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിലെ നിരോധിത മേഖലയിൽ അതിക്രമിച്ച് കയറിയ രണ്ടുപേർ പിടിയിൽ. മാട്ടൂൽ സൗത്തിലെ മത്സ്യത്തൊഴിലാളികളായ ടി.ടി.വി. റഷീദ് (34), സി.വി. ഷാഫി (33) എന്നിവരാണ് പിടിയിലായത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു