പാനൂർ നഗരസഭാ ബജറ്റ്: ടൂറിസം വികസനത്തിന് പ്രതീക്ഷകളേറെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂർ : ടൂറിസം മേഖലയ്ക്ക് മുൻഗണ നൽകി പാനൂർ നഗരസഭാ ബജറ്റ്. 
കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കണ്ണവം വനമേഖല, മുഴപ്പിലങ്ങാട് ഡ്രൈവിംങ്ങ് ബീച്ച്, തീർത്ഥാടന കേന്ദ്രങ്ങളായ കൊട്ടിയൂർ, പറശ്ശിനിക്കടവ് തുടങ്ങിയ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടും നഗരസഭയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കനകമല ഉൾപ്പെടെ നഗരസഭയിലെ വിവിധ പ്രദേശങ്ങളെ ഉൾപ്പെടുത്തിയും പാനൂർ നഗരസഭയെ കണ്ണൂർ ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് ഹബ്ബ് ആയി മാറ്റുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണെന്ന് ബജറ്റിൽ പറയുന്നു. ഇത് വഴി നഗരസഭയിലെ പുരാതന പാരമ്പര്യ വ്യവസായങ്ങളായ കൈത്തറി മൺപാത്ര നിർമ്മാണം തുടങ്ങിയവ ലോകോത്തരമായി വികസിപ്പിക്കുന്നതിനും നിരവധി തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്. 

കനകമലയുമായി ബന്ധപ്പെടുത്തി പെരിങ്ങത്തൂർ പുഴയോര വികസനം നടത്തുന്നത് നഗരസഭയുടെയും പരിസര പ്രദേശങ്ങളിലെ ജനങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിന് സഹായമാകുന്നതാണ്. പാനൂർ ടൗണിനെ കേന്ദ്രമാക്കി സമീപ സ്ഥലങ്ങളായ വന പ്രദേശങ്ങളിലേക്ക് ട്രക്കിങ്ങ് ഇതിന്റെ ഒരു ഭാഗമായി ആസൂത്രണം ചെയ്യുന്നതാണ്. ഇതുവഴി ഹോം ട്രക്കിങ്ങ്, ഹോം സ്റ്റേകൾ, ഷീ ടാക്സികൾ, കാർണിവലുകൾ, കലാസാംസ്ക്കാരിക പ്രദർശന കേന്ദ്രങ്ങൾ എന്നിവ തുടങ്ങാൻ കഴിയുന്നതും ഇത് നഗരസഭയുടെയും ജനങ്ങളുടെയും വരുമാന വർദ്ധനവിനും കാരണമാകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ കൂടാതെ വിവിധ ഫണ്ടുകളും താല്പര്യമുള്ളവരുടെ സഹകരണവും തേടുന്നതാണ്. 

പെരിങ്ങത്തൂരിൽ പുഴയോരത്ത് പാർക്ക് തുടങ്ങുന്നതിന് ടൂറിസം വകുപ്പുമായി ചർച്ച നടത്തുകയും പദ്ധതി കേരള സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയുമാണ്. പെരിങ്ങത്തൂരിലെ പുതിയ ബോട്ട് ജെട്ടിയുമായി ബന്ധപ്പെട്ട് പെരിങ്ങത്തൂർ, മോന്താൽ, കിടഞ്ഞി ജെട്ടികളെ സംയോജിപ്പിച്ച് ബോട്ട് സർവ്വീസ്, ഫ്ളോട്ടിംഗ് മാർക്കറ്റ് , ഫ്ളോട്ടിംഗ് കഫ്റ്റീരിയ എന്നിവ തുടങ്ങും. പെരിങ്ങത്തൂർ ബോട്ട് ജെട്ടിയോട് ചേർന്ന് നിർമ്മിക്കുന്ന ആംഫി തിയേറ്റർ ബോട്ട് ജെട്ടിയിലും അതിനോട് ചേർന്ന് പാർക്കിലും എത്തുന്ന എത്തുന്ന വിനോദ സഞ്ചാരികൾക്ക് പരിപാടികൾ ആസ്വദിക്കുന്നതിന് ഉപകാരപ്പെടുമെന്നും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha