സംസ്ഥാനത്ത് ഇന്നലെ 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ (2023 മാർച്ച്‌ 22) 210 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. രാജ്യത്ത് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും കൊവിഡിൽ നേരിയ വർദ്ധനയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. 114 കേസുകളായിരുന്നു മാർച്ച് 20ന് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. എന്നാൽ ആശുപത്രികൾ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ആശുപത്രികൾ സർജ് പ്ളാൻ തയ്യാറാക്കണം. ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങൾ കൊവിഡ് രോഗികൾക്കായി മാറ്റി വെക്കാനും നിർദേശിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു. പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലെത്തുന്നവർ എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 7026 ആണ് നിലവിൽ രാജ്യത്തെ രോഗികളുടെ എണ്ണം. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത