മഴക്കാലപൂർവ ശുചീകരണം; ഏപ്രിൽ 30ന് ജില്ലയിൽ ശുചിത്വ ഹർത്താൽ
കണ്ണൂരാൻ വാർത്ത
മഴക്കാലപൂർവ ശുചീകരണം; ഏപ്രിൽ 30ന് ജില്ലയിൽ ശുചിത്വ ഹർത്താൽ
കണ്ണൂർ : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപങ്ങൾക്ക് കില പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി. ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, കില ഫാക്കൽട്ടി ശിവപ്രസാദ്, ജനകീയാസൂത്രണം ജില്ലാ കോ-ഓഡിനേറ്റർ പി.വി. രാകരൻ, കെ. ശ്രുതി എന്നിവർ സംസാരിച്ചു. ഏപ്രിൽ 30ന് ജില്ലയിൽ ശുചിത്വ ഹർത്താൽ ആചരിക്കാനും ജൂൺ അഞ്ചിനകം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും സമ്പൂർണ ശുചിത്വ പരിപാടികൾ നടത്താനും തീരുമാനിച്ചു. പരിശീലനത്തിന് കണ്ണൂർ ബ്ലോക്ക് കോ-ഓഡിനേറ്റർ ഇ. രാഘവൻ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത