ഒറ്റത്തവണ കെട്ടിട നികുതി പിരിക്കാൻ വില്ലേജ് ഉദ്യോഗസ്ഥർക്ക് ക്വോട്ട - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 March 2023

ഒറ്റത്തവണ കെട്ടിട നികുതി പിരിക്കാൻ വില്ലേജ് ഉദ്യോഗസ്ഥർക്ക് ക്വോട്ട

ഒറ്റത്തവണ കെട്ടിട നികുതിയും വാർഷിക കെട്ടിട ആഡംബര നികുതിയും പിരിച്ചെടുക്കാൻ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർക്ക് റവന്യു വകുപ്പ് ‘ക്വോട്ട’ നിശ്ചയിച്ചു നൽകി. നിശ്ചിത എണ്ണം കെട്ടിടങ്ങൾ ഓരോ മാസവും കണ്ടെത്തി നികുതി പിരിക്കാനാണ് നിർദേശം. തുടർപരിശോധനകൾക്കായി ഇൻസ്പെക്‌ഷൻ സ്ക്വാഡും രൂപീകരിച്ചു. 
 
1975 ഏപ്രിൽ ഒന്നിന് ശേഷം നിർമാണം പൂർത്തിയാക്കിയ 50 ചതുരശ്ര മീറ്ററിൽ (539 ചതുരശ്ര അടി) ഏറെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കാണ് 1975ലെ കേരള കെട്ടിട നികുതി നിയമപ്രകാരം ഒറ്റത്തവണ നികുതി. സ്ലാബ് അടിസ്ഥാനത്തിൽ താമസ, വാണിജ്യ കെട്ടിടങ്ങൾക്ക് പഞ്ചായത്ത്, നഗരസഭാ മേഖലകൾ തിരിച്ചാണ് നികുതി നിരക്കുകൾ നിശ്ചയിച്ചത്. മൂവായിരം ചതുരശ്ര അടിയിലേറെ വിസ്തീർണം ഉള്ള കെട്ടിടങ്ങൾക്കാണ് വാർഷിക ആഡംബര നികുതി.

സമീപകാലത്ത് നിർമിച്ച കെട്ടിടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നമ്പർ അനുവദിക്കും മുൻപു റവന്യു വകുപ്പിനെ അറിയിക്കാൻ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയിട്ടുള്ളതിനാൽ ഒറ്റത്തവണ നികുതി പിരിവ് കാര്യക്ഷമമാണ്. എന്നാൽ, ഇതിനു മുൻപ് നിർമിച്ച പല കെട്ടിടങ്ങളും വില്ലേജ് ഉദ്യോഗസ്ഥർ പരിശോധിച്ച് കണ്ടെത്തുകയാണ്. തുടർന്ന് അളവെടുക്കുന്നതും റവന്യു ഉദ്യോഗസ്ഥർ തന്നെയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗവും അവരുടെ നികുതി ചുമത്താൻ ഇതേ കെട്ടിടങ്ങളിൽ അളവെടുക്കാറുണ്ട്.

എന്നാൽ, ആ അളവുകൾ റവന്യു വകുപ്പ് അംഗീകരിക്കാത്തതിനാൽ ഉദ്യോഗസ്ഥർ വീണ്ടും അതേ ജോലി ചെയ്യേണ്ടി വരികയാണ്. സംസ്ഥാനത്തെ 1666 വില്ലേജ് ഓഫിസുകളി‍ൽ 664 എണ്ണത്തിലും നിശ്ചിത എണ്ണം ജീവനക്കാരില്ലെന്ന് സർക്കാർ രേഖ. 1969 ലെ സ്റ്റാഫ് പാറ്റേൺ പ്രകാരം 5 പേരാണ് ഓഫീസിൽ ഉണ്ടാകേണ്ടത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog