വാട്‌സാപ്പ് വീഡിയോകോള്‍, നഗ്നദൃശ്യം പകര്‍ത്തി യുവതി തട്ടിയത് 33 ലക്ഷം; പരാതിയുമായി കണ്ണൂര്‍ സ്വദേശി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 March 2023

വാട്‌സാപ്പ് വീഡിയോകോള്‍, നഗ്നദൃശ്യം പകര്‍ത്തി യുവതി തട്ടിയത് 33 ലക്ഷം; പരാതിയുമായി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വാട്‌സാപ്പ് വീഡിയോകോളിലൂടെ നഗ്നദൃശ്യം പകര്‍ത്തി യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ യുവാവാണ് തലശ്ശേരി സൈബര്‍ പോലീസില്‍ യുവതിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോകോളിലെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലതവണകളായി 33 ലക്ഷം രൂപ യുവതി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.

2022 ഡിസംബറിലാണ് പെരിങ്ങത്തൂര്‍ സ്വദേശിയും യുവതിയും സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വാട്‌സാപ്പ് നമ്പര്‍ കൈമാറി സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. വീഡിയോകോളും ആരംഭിച്ചു. ഇതിനിടെയാണ് വീഡിയോകോളില്‍ യുവാവിനെ പ്രലോഭിപ്പിച്ച് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തുകയും ഇതുപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ പെരിങ്ങത്തൂര്‍ സ്വദേശി പലതവണകളായി 33 ലക്ഷം രൂപ യുവതിക്ക് കൈമാറി. എന്നാല്‍ ഇതിനുശേഷവും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.

താന്‍ പോലീസ് വകുപ്പിലെ ജീവനക്കാരിയാണെന്നും പണം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നതായാണ് പെരിങ്ങത്തൂര്‍ സ്വദേശി പറയുന്നത്. സംഭവത്തില്‍ തലശ്ശേരി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog