തിരുവനന്തപുരം: വിദ്യാർഥിനികൾക്ക് പ്രത്യേക ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് കേരള സർവകലാശാല ഉത്തരവ്. വിദ്യാർഥിനികൾക്ക് ആർത്തവ അവധിക്ക് അനുമതി നൽകിയ ശേഷം ഹാജർ പരിധി 73 ശതമാനമായി നിജപ്പെടുത്തിയ സർക്കാർ ഉത്തരവ് നടപ്പാക്കാനാണ് സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
വിദ്യാർഥിനികൾക്ക് ആറു മാസം വരെ പ്രസവാവധി പ്രയോജനപ്പെടുത്താം. അതിന് ശേഷം അവർക്ക് റീ അഡ് മിഷൻ എടുക്കാതെ കോളജിൽ വീണ്ടും ചേരാം. വിദ്യാർഥിനികളുടെ മെഡിക്കൽ രേഖകൾ പരിശോധിക്കാൻ കോളജുകളുടെ പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ സർവകലാശാല അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു