കടമ്പൂർ: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്ന് മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തതെന്നാണ് പരാതി. മശൂദ് ചാത്തോത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടമ്പൂർ പഞ്ചായത്ത് പരിധിയിലെ കോട്ടൂരിൽ ലഹരി വസ്തുക്കളും മദ്യവും വിൽപന നടത്തുന്നതായ പരാതിയിൽ സ്ഥലത്ത് പൊലീസ് പരിശോധന നടന്നിരുന്നു. ഇതാണ് തന്നെ ആക്രമിക്കാൻ കാരണമെന്ന് മശൂദ് പറഞ്ഞു. ആക്രമിച്ചതിന് പുറമേ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതായി മഷൂദ് പരാതിയിൽ പറയുന്നു.

No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു