മുഴപ്പിലങ്ങാട് താലപ്പൊലി ഉൽസവം; കണ്ണൂർ - തലശേരി ദേശീയ പാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മുഴപ്പിലങ്ങാട് താലപ്പൊലി ഉത്സവത്തവത്തോടനുബന്ധിച്ച് തലശേരി ദേശീയ പാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം 7 മണി മുതൽ കണ്ണുർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചാല ജംഗ്ഷനിൽ നിന്ന് കൂത്തുപറമ്പ് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകണം. തലശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും തലശേരിയിൽ നിന്ന് കൂത്തുപറമ്പ് മമ്പറം വഴി കണ്ണൂർ പോകേണ്ടതാണ്.

രാത്രി 9 മണി മുതൽ 3 മണി വരെ ദേശിയ പാതയിൽ മുഴപ്പിലങ്ങാട് ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ആ സമയങളിൽ ചെറിയ വാഹനങ്ങളും ചാല ജംഗ്ഷൻ, മീത്തലെ പീടിക ഭാഗങ്ങളിൽ നിന്ന് കണ്ണൂർ കൂത്തുപറമ്പ് റോഡിലേക്ക്‌ പ്രവേശിച്ച്‌ പോകേണ്ടതാണ് 

ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തിച്ചേരുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും മുഴപ്പിലങ്ങാട് കുളം FCI പരിസരം , യൂത്ത് ,ക്ഷേത്ര പരിസരം ,മൊയ്തു പ്പാലം മുതൽ എടക്കാട് ടൗൺ വരെയുള്ള ദേശീയ പാതയുടെ വശങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha