ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ തിമിരിയിൽ കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നൽകി. 20.87 കോടിയുടെ അനുമതിയാണ് നൽകിയത്. മലയോര മേഖലയുടെ വൈദ്യുതി രംഗത്ത് വലിയ തോതിലുള്ള വികസന മുന്നേറ്റത്തിന് വഴിയൊരുക്കിക്കൊണ്ടാണ്
തിമിരിയിൽ 110 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്.
എൽ.ഡി.എഫ് - സി.പി.എം നേതാക്കൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സബ്സ്റ്റേഷന് അനുമതി നൽകിയത്. പയ്യന്നൂർ, ചെറുപുഴ 110 കെ.വി സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ളതാണ് നിർദിഷ്ട തിമിരി സബ് സ്റ്റേഷൻ. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ അടുത്തുതന്നെ ആരംഭിക്കും. തിമിരി പ്രദേശത്തെ രണ്ട് സ്ഥലങ്ങളാണ് ഇതിനായി കെ.എസ്.ഇ.ബി പരിഗണിക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു