കൂളാക്കണം: ശരീരം ദുർബലമാകാൻ അനുവദിക്കരുത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജില്ലയിലെ ചൂട് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിവിധ രോഗബാധകൾ തടയാൻ, ചൂടിനെ നേരിടുന്ന തരത്തിൽ ജീവിതചര്യ മാറ്റണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ശരീരത്തിൽ ജലാംശം കൃത്യമായ അളവിൽ നിലനിർത്തണമെന്നും ഭക്ഷണരീതിയിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.

ഇന്നലെയും ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെട്ടു. ചെമ്പേരിയിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.2 ഡിഗ്രി സെൽഷ്യസ്. വിമാനത്താവളത്തിനടുത്തും 38 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടു. ചെറുവാഞ്ചേരി, ഇരിക്കൂർ, അയ്യൻകുന്ന്, ആറളം തുടങ്ങിയ മേഖലകളിൽ 37 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലെ അനുഭവപ്പെട്ട ചൂട്.

ശരീരം ദുർബലമാകാൻ അനുവദിക്കരുത്

വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കണം. ഉയർന്ന താപവും ഈർപ്പവും രോഗാണുക്കൾ പകരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമ്പോൾ മനുഷ്യശരീരത്തിന്റെ ബലം കുറയും. ശരീരോഷ്മാവ് കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോത് കുറയ്ക്കുകയാണ് ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയും.
വിയർപ്പു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. സൂര്യോദയത്തിന് മുൻപും ശേഷവുമാണ് വ്യായാമം ചെയ്യേണ്ടത്. മദ്യം പോലുള്ള എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം

ത്വക്ക് രോഗങ്ങൾവരാതെ കരുതൽ

ത്വക്ക് രോഗങ്ങൾ വരാനുള്ള സാധ്യത ചൂടുകാലത്ത് വളരെ കൂടുതലാണ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തിൽ വിയർപ്പ് തങ്ങി നിൽക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. വിയർപ്പ് തങ്ങിനിൽക്കാതിരിക്കാൻ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. വായു സഞ്ചാരം കിട്ടുന്ന, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാം. മറ്റുള്ളവരുടെ വസ്ത്രങ്ങൾ മാറി ഉപയോഗിക്കുന്ന ശീലം ചൂടുകാലത്തു വേണ്ട. കഴിയുമെങ്കിൽ ജീൻസ് പോലുള്ള വസ്ത്രങ്ങൾ വേനൽക്കാലത്ത് ഉപേക്ഷിക്കാം.
രണ്ടുനേരം തണുത്ത വെള്ളത്തിൽ കുളിക്കണം. ചൂടുകുരു പോലുള്ള രോഗമുള്ളവർ ശരീരത്തിൽ തണുപ്പു നിലനിർത്താൻ ശ്രമിക്കണം. വെയിലത്തിറങ്ങുന്നതിനു മുൻപ് സൺസ്ക്രീൻ ലോഷൻ പുരട്ടണം. ജെൽ രൂപത്തിലുള്ളതോ വെള്ളം പോലെയുള്ളതോ ആയ ലോഷനുകളാണു വേനൽക്കാലത്ത് ഉപയോഗിക്കേണ്ടത്. സ്കിൻ ഘടന അനുസരിച്ചുള്ള ലോഷൻ തിരഞ്ഞെടുക്കണം.
ഭക്ഷണത്തിൽ ശ്രദ്ധിക്കാം
∙ ദഹിക്കാൻ എളുപ്പമുള്ള ആഹാരം ശീലമാക്കുക.
∙ മധുരമുള്ളതും ജലാംശം അധികമുള്ളതുമായ പഴങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക.
∙ അരി, ഗോതമ്പ്, ചെറുപയർ എന്നിവ ചൂടു കാലത്തു കഴിക്കാം.
∙ കൊഴുപ്പു കുറഞ്ഞ സൂപ്പ് ശീലമാക്കാം.
∙ പച്ചക്കറികളിൽ തക്കാളി, പാവയ്ക്ക, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, അമരയ്ക്ക എന്നിവ ധാരാളമായി ഉൾപ്പെടുത്താം.
∙ ഉരുളക്കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ കുറയ്ക്കണം.
∙ പയറുവർഗങ്ങളിൽ ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ഉപയോഗിക്കാം.
∙ മുതിര, വൻപയർ, എള്ള് എന്നിവ ശരീരോഷ്മാവു കൂടാൻ കാരണമാകും.
∙ മാമ്പഴം, വാഴപ്പഴം, മുന്തിരി, തണ്ണിമത്തൻ, ഇളനീർ, ചെറുപഴം എന്നിവ ധാരാളമായി ഉപയോഗിക്കാം. ചക്കപ്പഴം മിതമായ രീതിയിൽ മതി.
∙ ഫ്രിജിൽ വച്ചു തണുപ്പിച്ച വെള്ളം ഒഴിവാക്കി, മൺകുടത്തിൽ വച്ചു തണുപ്പിച്ച തിളപ്പിച്ച വെള്ളം ശീലമാക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി എന്നിവയിട്ടു വേനൽക്കാലത്തു വെള്ളം തിളപ്പിക്കാം.
∙ സംഭാരം, ലസി, ഇളനീർ എന്നിവ ചൂടകറ്റും. വിയർപ്പു മൂലമുള്ള ലവണ നഷ്ടത്തിനും പരിഹാരമാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha