മാങ്ങാട്ടുപറമ്പിൽ മിനി ഐ.ടി പാർക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 March 2023

മാങ്ങാട്ടുപറമ്പിൽ മിനി ഐ.ടി പാർക്ക്

കല്യാശേരി : മാങ്ങാട്ടുപറമ്പിൽ മിനി ഐ.ടി പാർക്കിന് മുന്തിയ പരിഗണന നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ മാങ്ങാട്ടുപറമ്പ്‌ യൂണിറ്റിൽ സ്ഥാപിച്ച മലബാർ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് സോൺ (മൈസോൺ) സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മാങ്ങാട്ടുപറമ്പിലെ കെ.സി.സി.പി.എൽ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരംഭിച്ച മൈസോണിൽ 15 സ്ഥാപനങ്ങളിലായി 305 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിനോട് ചേർന്നുള്ള പത്ത് ഏക്കർ സ്ഥലത്ത് മിനി ഐ.ടി പാർക്ക് ആരംഭിക്കണമെന്ന് കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷും, എം.ഡി ആനക്കൈ ബാലകൃഷ്ണനും ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി മൈസോൺ സന്ദർശിച്ചത്.
 
ആധുനിക സൗകര്യങ്ങളുള്ള തൊഴിലിടങ്ങൾ ഒരുക്കുകയാണ് പ്രധാന ലക്ഷ്യം. ആരംഭിക്കുന്നവ സമ്പൂർണമായി ഉപയോഗപ്രദമാകുകയും പൂർണസമയം തൊഴിലെടുക്കുന്നവരുമുണ്ടാകണം. വർക്ക് നിയർ ഹോം കാഴ്‌ചപ്പാട് അനുസരിച്ചാണ് പദ്ധതികൾ ഒരുക്കുക. മാങ്ങാട്ടുപറമ്പ് ഇന്നവേഷൻ സെന്റർ മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷ്, എം.ഡി ആനക്കൈ ബാലകൃഷ്ണൻ, മൈസോൺ ചെയർമാൻ ഷീലൻ സഗുണൻ, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog